റിയാദ് : കഴിഞ്ഞ ഏഴ് വർഷമായി ഹോത്താ ബനി തമീമിൽ സജീവമായ മലയാളീസ് ചാരിറ്റി ഓർഗനൈസേഷന്റെ മൂന്നാമത് ഇഫ്താർ വിരുന്ന് മാർച്ച് 23
ഞായറാഴ്ച സിയാദിലെ ഇസ്തിറാഹയിൽ വെച്ച് നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
സെക്രട്ടറി മുസ്തഫ അറബി മണ്ണാർമലയുടെ അധ്യക്ഷതയിൽ ചേർന്ന
യോഗത്തിൽ അൻവർ കരുനാഗപ്പള്ളിയെ കൺവീനറായും അനീസ് എടക്കാട് ചെയർമാനായും വിപുലമായ ഇഫ്താർ കമ്മിറ്റി രൂപീകരിച്ചു.
യോഗത്തിന് നൗഫൽ വണ്ടൂർ സ്വാഗതവും അൻവർ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
![]()
