റിയാദ് : കെ.എം.സി.സി കുറ്റ്യാടി-നാദാപരം മണ്ഡലം കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി. അസീസിയ മദീന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ വിവിധ സംഘടനാ പ്രതിനിധികളടക്കം നിരവധി പേര് പങ്കെടുത്തു.
ഇതോടനുബന്ധിച്ച് നടന്ന ഇഫ്താര്‍ സംഗമം റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍ അമ്പലക്കണ്ടി ഉല്‍ഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി കുറ്റ്യാടി-നാദാപുരം മണ്ഡലം പ്രസിഡണ്ട് ഖാലിദ് പി.ടി വെള്ളിയോട് അധ്യക്ഷത വഹിച്ചു. ശാഫി ഹുദവി ഓമശ്ശേരി റമളാന്‍ സന്ദേസം നല്കി.
റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് നജീബ് നെല്ലാംങ്കണ്ടി, സെക്രട്ടറി ശമീര്‍ പറമ്പത്ത്, റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍സാദിഖ് പുത്തൂര്‍മഠം, സക്കീര്‍ വാണിമേല്‍, സലീം വി.പി ആയഞ്ചേരി, റഫീക്ക് മുരിങ്ങോളി,റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് റഷീദ് പടിയങ്ങല്‍, ട്രഷറര്‍ റാഷിദ് ദയ, ബഷീര്‍ താമരശ്ശേരി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഫഹ്മാന്‍ അബ്ദുള്ള മണിയൂര്‍ സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി അസ്ലം അലി എടച്ചേരി നന്ദിയും പറഞ്ഞു.
ആരിഫ് അഹമ്മദ് കിഴക്കയില്‍, റിയാസ് തോടന്നൂര്‍, നാസര്‍ ആയഞ്ചേരി, ബഷീര്‍ പറമ്പത്ത്, പിപിസി അഷ്റഫ്, നൗഫല്‍ ചെറുവോട്ട്, സഹീര്‍ നരിക്കാട്ടേരി, റാഷിദ് എം.ടി തൊട്ടില് പാലം, മുസ്തഫ കെ.ഇ, മുസ്തഫ കുമ്മങ്കോട്, മുഹമ്മദ് പുത്തന്‍പുരയില്‍, നവാസ് ചങ്ങരോത്ത് എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേത്യത്വം നല്കി.
![]()
