റിയാദ് :മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ആവശ്യകത വിളിച്ചോതിക്കൊണ്ട് റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഇത്തവണയും ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
മാര്‍ച്ച് 15 നു മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അവതാരക, പുണ്യ അനീഷ് നോമ്പ് തുറയിലേക്ക് സ്വാഗതം ആശംസിച്ചു കൊണ്ടു പരിപാടികൾ ആരംഭിച്ചു. മാസ്റ്റർ അമൻ, അമൽ എന്നീ കുരുന്നുകളുടെ ഖുർആൻ പാരായണത്തിനും തർജിമക്കും ശേഷം പി വി അബ്ദുൽ മജീദ് റമദാൻ സന്ദേശം നൽകി. മഗ്രിബ് നിസ്കാര ശേഷം സെക്രട്ടറി അരുൺ കുമരൻ രാജാശേഖരന്റെ സ്വാഗതപ്രസംഗത്തോടുകൂടി ആരംഭിച്ച സാംസ്കാരിക യോഗത്തിൽ പ്രസിഡന്റ് ഉമ്മർകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഉപദേശകസമിതി അംഗം ജോൺ ക്ളീറ്റസ് ഇന്ത്യൻ സമൂഹത്തിനു വേണ്ടിയുള്ള റിയയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. മുഖ്യ അതിഥി ഇന്ത്യൻ എംബസി (DCM) അബു മാത്തൻ ജോർജ് പ്രസംഗത്തിൽ അദ്ദേഹത്തിന്റെ റമദാൻ സന്ദേശവും റിയയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷവും അഭിനന്ദനങ്ങളും പങ്കുവെച്ചു.
എബി മാത്തൻ ജോർജ്ജ്, റിയ ഭാരവാഹികൾ എന്നിവർ ചേർന്ന് റിയയുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. എംബസി സെക്കന്റ് സെക്രട്ടറി മൊയ്ൻ അക്തർ സാഹിബും പരിപാടിയിൽ പങ്കെടുത്തിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾ ആശംസകൾ നേർന്നു.
സാംസ്കാരിക വിഭാഗം കൺവീനർ ജുബിൻ പോൾ നന്ദി രേഖപെടുത്തി.
![]()
