റിയാദ്: ശുമൈസി കിംഗ് ഫഹദ് മെഡിസിറ്റിയിൽ ചികിത്സയിലായിരുന്ന മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ കുളത്തുർപറമ്പ് മാവുളി വീട്ടിൽ കൃഷ്ണൻ (50) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ലിമോസിൻ കമ്പനി യിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു.
പരേതരായ ചന്തു -മാണി ദമ്പതികളുടെ മകനാണ്.
ഭാര്യ:വിനീത.മക്കൾ : അഖിൽ കൃഷ്ണ,അതുൽ കൃഷ്ണ, അബിൻ കൃഷ്ണ,അമേയ കൃഷ്ണ
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, വൈസ് ചെയർമാൻ ഉമ്മർ അമാനത്ത്, ജാഫർ വീമ്പൂർ,നസീർ കണ്ണീരി, ഹാഷിം തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
