റിയാദ് : മാർച്ച് 14 വെള്ളിയാഴ്ച റിയാദിൽ നോമ്പ് തുറയുടെ ദിവസം എന്ന് തന്നെ പറയത്തക്ക തരത്തിൽ സംഘടനകൾ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചിരിക്കുന്നു.
മുഖ്യധാരാ,രാഷ്ട്രീയ ,പ്രദേശിക ,ജീവകാരുണ്യ സംഘടനകളടക്കം കൂട്ടായ്മകളുടെ എണ്ണം ജി സി സി രാജ്യങ്ങളിൽ തന്നെ സൗദിയിലെ റിയാദിലാണ് കൂടുതലെന്ന് പൊതുരംഗത്തുള്ളവർ പറയുന്നുണ്ട്.
യു ഡി എഫ് സംവിധാനത്തിലെ രാഷ്രീയ കക്ഷികളിലെ പ്രവാസ സംഘടനകളായ ഓ ഐ സി സി , കെ എം സി സി എന്നിവർ തന്നെ ഒരേ ദിവസം ഇഫ്താർ സംഗമം സംഘടിപ്പിച്ചപ്പോൾ മർകസ് ഗ്രാൻഡ് ഇഫ്താർ , കൊച്ചി കൂട്ടായ്മ , ചാവക്കാട് അസോസിയേഷൻ , ഈരാറ്റുപേട്ട അസോസിയേഷൻ ,തറവാട് കൂട്ടായ്മ അടക്കമുള്ള സംഘടനകൾ ഇന്ന് നോമ്പ് തുറ സംഘടിപ്പിച്ചിട്ടുണ്ട് .ഇത് കൂടാതെ വാട്സാപ്പ് ഗ്രൂപുകളിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ അനവധി കൂട്ടായ്മകളും ഇന്ന് സ്നേഹ സംഗമങ്ങൾ വെച്ചിട്ടുണ്ട്.
പൊതു രംഗത്തുള്ള സാമൂഹിക പ്രവർത്തകർ ആണ് ആകെ ആശയക്കുഴപ്പത്തിലാണ് ഇങ്ങനെയുള്ള ഇഫ്താർ സംഗമത്തിലേക്ക് ഒരേ ദിവസം വിളിക്കുമ്പോൾ എന്നും സംഘടനകളുടെ കൂട്ടായ്മകളായ എൻ ആർ കെ ,ഫോർക്ക എന്നി പൊതുവേദികളിൽ കൂടി ഇഫ്താർ സംഗമങ്ങളുടെ തിയതികൽ അറിയിച്ചാൽ നന്നായിരിക്കുമെന്നും സാമൂഹിക പ്രവർത്തകരായ നൗഷാദ് ആലുവ ,സലാം പെരുമ്പാവൂർ ,ബിനു കെ തോമസ് എന്നിവർ ജി സി സി ടൈംസ്നോട് പ്രതികരിച്ചു.നാളെ ശനിയാഴ്ചയും നിരവധി സംഘടനകൾ ഇഫ്താർ സംഗമങ്ങൾ ഉണ്ട്.
![]()
