കൊച്ചി: യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാതോലിക്കാ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന സർക്കാർ പ്രതിനിധി സംഘം ലബനോനിലേക്ക് യാത്ര തിരിക്കും.
.മാർച്ച് 25ന് ലബനനിലെ അച്ചാനെയിലുള്ള പാത്രിയർക്കാ അരമനയോടു ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങ്.
മന്ത്രി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കേരള കോൺഗ്രസിനെ (ജേക്കബ്) പ്രതിനിധീകരിച്ച് പിറവം എംഎൽഎ അനൂപ് ജേക്കബ്, സിപിഐ പ്രതിനിധിയായി കൊടുങ്ങല്ലൂർ എംഎൽഎ ഇ ടി ടൈസൻ, കോൺഗ്രസ് പ്രതിനിധിയായി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി, കേരള കോൺഗ്രസിനെ (എം) പ്രതിനിധീകരിച്ച് ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ, യാക്കോബായ സഭാ ആസ്ഥാനം നിലനിൽക്കുന്ന പുത്തൻകുരിശ് ഉൾപ്പെടുന്ന കുന്നത്തുനാട് മണ്ഡലത്തിലെ എംഎൽഎ പി വി ശ്രീനിജൻ, ഉദ്യോഗസ്ഥ പ്രതിനിധിയായി പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരാണുള്ളത്. മാർച്ച് 25ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രതിനിധി സംഘം 23ന് യാത്ര പുറപ്പെട്ട് 26ന് ലബനനില്‍നിന്ന് മടങ്ങും. സംഘത്തിന്റെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും
![]()
