ദോഹ : ഖത്തറിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ കായംകുളം നിവാസികളുടെ പ്രാദേശിക കൂട്ടായ്മയായ കായംകുളം പ്രവാസി അസോസിയേഷൻ 2025 -2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.
കൂട്ടായ്മ അൽസദ് സ്വാദ് റസ്റ്റോറന്റിൽ മുഖ്യ ഉപദേശകൻ അബ്ദുൽ സത്താറിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗമാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത് .
ഇർഷാദ് പായിക്കാടിനെ പ്രസിഡന്റായും മുജീബ് കപ്പകശ്ശേരിയെ ജനറൽ സെക്രട്ടറിയായും ഫയാദിനെ ട്രഷററായും തെരെഞ്ഞെടുത്തു.
ഷൈജു ധമനി, അമീർ കൊച്ചുകാണിശേരിൽ (വൈസ് പ്രസിഡണ്ട് ),അജി കടേശേരിൽ, അസീം സലാഹുദ്ധീൻ(ജോയിന്റ് സെക്രട്ടറി),ഗിരീഷ് ചെറിയേൽ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
![]()
