റിയാദ്: യുണൈറ്റഡ് എഫ്.സി റിയാദും ഹാഫ് ലൈറ്റ് എഫ്.സി റിയാദും സംയുക്തമായി ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. ബത്തയിലെ ഗുറാബിയിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി അധ്യക്ഷനായി.
മജീദ് ബക്സർ, അബ്ദു കരുവാരക്കുണ്ട്, അസ്ഹർ വള്ളുവമ്പ്രം, നൗഷാദ് ഇന്ത്യനൂർ എന്നിവർ റമദാൻ പ്രഭാഷണം നടത്തി.
ചെറിയാപ്പു മേൽമുറി, ഹകീം, ജാനിസ് പൊന്മള, ജസീം, റഫ്സാൻ കുരുണിയൻ, ഷബീർ, ശൗലിഖ്, ബാവ ഇരുമ്പുഴി, അനീസ് പാഞ്ചോല, ഫൈസൽ പാഴൂർ, അൻസാർ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
ഇഫ്ത്താർ വിരുന്നിനായി യുഎഫ്.സി ഫാമിലിയിലെ സ്ത്രീകൾ തയ്യാറാക്കിയ വിപുലമായ സ്നാക്സും വിഭവങ്ങളുമാണ് നൽകിയത്.
യുഎഫ്.സി ഫുട്ബോൾ ക്ലബ് സമാഹരിച്ച സഹായധനം നാട്ടിലെ ഒരു ചികിൽത്സാ ഫണ്ടിലേക്ക് നൽകി.
ജാഫർ ചെറുകര സ്വാഗതവും മൻസൂർ പകര നന്ദിയും പറഞ്ഞു.
![]()
