ജിദ്ദ: ജിദ്ദ മലപ്പുറം ജില്ല വനിത കെ എം സി സി ഭാരവാഹികളെ തെരെഞ്ഞെടുത്തു. മൊണാല്‍ ജിദ്ദ റസ്റ്റോറന്റ് ഹാളില്‍ നടന്ന യോഗം കെ എം സി സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. അബാന്‍ മുല്ലപ്പള്ളിയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ മലപ്പുറം ജില്ല പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ഹരിത സംസ്ഥാന ട്രഷറര്‍ റിസ്വാന ഷിറിന് മുഖ്യാതിഥിയായിരുന്നു. ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും അജണ്ഡ വിശദീകരണവും നടത്തി. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍, ജില്ലാ ട്രഷറര്‍ ഇല്ല്യാസ് കല്ലിങ്ങല്‍, ചെയര്മാന് കെ കെ മുഹമ്മദ്, സെന്‍ട്രല്‍ കമ്മിറ്റി വനിത വിംഗ് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, ജനറല്‍ സെക്രട്ടറി ഷമീല മൂസ, റസീന യൂസഫ്, സുഹൈല തേരമ്പത്ത്, സഫീദ എന്‍ സംസാരിച്ചു. അഷ്റഫ് മുല്ലപ്പള്ളി, അഷ്റഫ് ഇ സി, അബൂട്ടി പള്ളത്ത്, മജീദ് കള്ളിയില്‍, ഇര്‍ഷാദ ഇല്ല്യാസ്, സുഹറാബി തുടങ്ങിയവര്‍ നേതൃത്വം നല്കി.
മലപ്പുറം ജില്ലാ ജനല്‍ സെക്രട്ടറി നാണി മാസ്റ്റര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. സെന്‍ട്രല്‍ കമ്മിറ്റി വനിത വിംഗ് പ്രസിഡന്റ് മുംതാസ് ടീച്ചര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികളായി റസീന പള്ളിപ്പറമ്പന്‍ വണ്ടൂര്‍(പ്രസിഡന്റ്),സുഹൈല തേറമ്പത്ത് നിലമ്പൂര്‍(ജനറൽ സെക്രട്ടറി),ശഫീദ ടീച്ചര്‍ കോട്ടക്കല്‍( ട്രഷറര്‍),സലീന ടീച്ചര്‍ സി തിരൂര്‍, ഖദീജ മുഹമ്മദ് എ മേലാറ്റൂര്‍, സക്കീന യാസ്മിന് കയിനയില് വണ്ടൂര്‍( വൈസ് പ്രസിഡന്റുമാര്‍),ശബ്ന സക്കരിയ്യ ടി സി കൊണ്ടോട്ടി, സന്‍ഹ ബഷീര്‍ ചെമ്മങ്കടവ് മലപ്പുറം, ആഷിഫ പി വി കൊണ്ടോട്ടി(സെക്രട്ടറിമാർ ), ഇര്‍ഷാദ ഇല്ല്യാസ് കെ പി താനൂര്‍, സുഹറാബി മഞ്ചേരി ( ഉപദേശക സമിതി). എന്നിവരെ തെരഞ്ഞെടുത്തു.
![]()
