ഒമാൻ: ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മ (ഒ.എം.ഡി.കെ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മസ്കത്ത് ബൗഷർ ബ്ലഡ് സെന്ററിൽ നടന്ന ക്യാമ്പിൽ ഇരുപത്തിയഞ്ചോളം പേർ രക്തം ദാനം ചെയ്തു.ഒ.എം.ഡി.കെ അഡ്മിനും ഒമാൻ അയൺമാനുമായ അൻവർ സാദത്ത് രക്തദാനം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. റമദാൻ മാസം സമാഗതമാകുന്ന വേളയിൽ ബ്ലഡ് ബാങ്കിൽ രക്തത്തന്റെ ആവശ്യകത മനസ്സിലാക്കി രക്തദാനത്തിന് മുന്നിട്ടു വന്നവർക്ക് കൂട്ടായ്മ നന്ദി അറിയിച്ചു.ഒ.എം.ഡി.കെ എക്സിക്യൂട്ടിവ് അംഗങ്ങളായ ബാലകൃഷ്ണൻ വലിയാട്ട് , മുബശ്ശിർ,നിയാസ് പുൽപ്പാടൻ, അൻവർ , ഷമീർ കൊടക്കാടൻ , ഹിജാസ് എന്നിവർ നേത്രത്വം നൽകി
![]()
