ബുറൈദ : അൽഖസ്സിം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവോദയ സൗഹൃദ കൂട്ടായ്മ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വൃക്ക മാറ്റിവെക്കൽ ചികിത്സ ഫണ്ടിലേക്ക് ധന സഹായം കൈമാറി.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കണ്ണൂർ ജില്ലയിലെ നിധിൻ എന്ന യുവാവിന്റെ ചികിത്സക്കായായുള്ള ഫണ്ടിലേക്കാണ് സഹായം നൽകിയത്.
സൈൻ ഹോട്ടലിൽ വച്ച് നടത്തിയ ചടങ്ങിൽ കൂട്ടായ്മയുടെ പ്രതിനിധി സുധീർ കായംകുളം സുജിത മിജോ യിക്ക് ഫണ്ട് കൈമാറി. ചടങ്ങിൽ നവോദയയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജബീർ, ബഷീർ വെങ്ങാലി, അനസ്റി,ജോ,അനിൽ രഞ്ജിത്ത്, രവി,ഹബീബ് ,ചിലിയ ചാർളി, സാനിയ, രാജലക്ഷ്മി, ദിവ്യ,ലിജി, ശില്പ, അഞ്ചു,ജീവ,റൈച്ചൽ,ഷഹാന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
![]()
