അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് 10 ,11 തീയതികളിൽ സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. പോലീസിലെ വനിതാഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നൽകുന്നത്.
ജ്വാല 3.0 എന്ന് നാമകരണം ചെയ്തിരിക്കുന്ന സൗജന്യ പരിശീലനപരിപാടിക്ക് കേരളത്തിലെ 20 പോലീസ് ജില്ലകളിലും വേദികളുണ്ടാകും. രണ്ടുദിവസവും രാവിലെ ഒൻപതര , 11 മണി, ഉച്ചയ്ക്കുശേഷം രണ്ടുമണി, നാലുമണി എന്നിങ്ങനെ നാലു ബാച്ചുകളിലാണ് പരിശീലനം. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് QR കോഡ് സ്കാൻ ചെയ്ത് പേര് രജിസ്റ്റർ ചെയ്യാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷവും കേരള പോലീസ് ഇത്തരം പരിപാടി സംഘടിപ്പിച്ചിരുന്നു.
വിവിധ ജില്ലകളിലെ പരിശീലനകേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക് 0471 233 0768
എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
![]()
