മസ്കറ്റ്:നാടണയാൻ സഹായം തേടിയ വൃക്ക രോഗിയായ പ്രവാസി ഒമാനിൽ തന്റെ ബന്ധുക്കളെ കാണാനുള്ള ആഗ്രഹം ബാക്കിയാക്കി വിടവാങ്ങി.അവസാനമായൊന്ന് നാട്ടിലെത്താൻ സഹായം തേടിയ ഒമാനിലെ പ്രവാസി കൊല്ലം സ്വദേശി മഹേഷ് അന്ത്യാഭിലാഷം പോലും സഫലമാകാതെ മരണത്തിന്ന് കീഴടങ്ങിയത് . മസ്ക്കറ്റിലെ ബദർ അൽ സമ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏറ്റെടുക്കാനും പരിചരിക്കാനും ആരുമില്ലാതിരുന്നതും നാട്ടിലേക്കയക്കുന്നതിൽ നടപടികൾ മുന്നോട്ട് നീങ്ങാതിരുന്നതുമാണ് മഹേഷിനെ ദുരിതത്തിലാക്കിയത്.വൃക്കകൾ തകർന്ന് നാല് മാസമായി മസ്ക്കറ്റിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹേഷിന് 8 കൊല്ലത്തിലധികമായി വിസയും രേഖകളുമില്ലായിരുന്നു.ആശുപത്രിയിലെ ജീവനക്കാരുടെ കനിവ് മാത്രമായിരുന്നു മഹേഷിനു ആശ്രയം.ചികിത്സാ ബിൽ 68 ലക്ഷത്തിലധികം രൂപയിലേക്ക് കടക്കുകയും ചെയ്തിരുന്നു.
![]()
