റിയാദ് : തറവാട് കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച ലിറ്റിൽ ആർട്ടിസ്റ്റ് സീസൺ 3 വിജയികൾക്ക് സമ്മാനദാനം നടത്തി. ജനുവരി 31ന് റിയാദിലെ റെയ്ദ് പ്രൊ കോർട്ടിൽ വെച്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ നാലു വിഭാഗങ്ങളിലായി അറുനൂറിലധികം കുട്ടികൾ പങ്കെടുത്തിരുന്നു. മുഖ്യ പ്രായോജകരായ ഫൺബോ യുടെ സാമഗ്രികകളാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കാൻ ഉപയോഗിച്ചത്.
ഓരോ വിഭാഗത്തിലും മൂന്ന് സ്ഥാനങ്ങളും അഞ്ച് വീതം പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചു. തറവാടിന്റെ കളിവീട്ടിൽ ഒരുക്കിയ വേദിയിൽ വെച്ച് ഫെബ്രുവരി 28ന് വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി ഡയറക്ടർ അബ്ദുൾ മജീദ് ബദറുദ്ദീൻ പരിപാടിയിലെ മുഖ്യാതിഥി ആയിരുന്നു. വ്യാവസായിക, സാമൂഹിക, കാരുണ്യ മേഖലകളിൽ അബ്ദുൾ മജീദ് ബദറുദ്ദിന്റെ സമഗ്രസംഭാവനകൾ പരിഗണിച്ച് തറവാട് അദ്ദേഹത്തിന് “ബിസിനസ് ഫിലാന്ത്രോപിസ്റ്” അവാർഡ് നൽകി ആദരിച്ചു.
തറവാട് കുടുംബാംഗങ്ങളും മത്സരത്തിൽ പങ്കെടുത്ത കുട്ടികളും രക്ഷിതാക്കളും ക്ഷണിക്കപ്പെട്ട അതിത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
![]()
