തിരുവനന്തപുരം : തുടർച്ചയായി ശമ്പളം മുടങ്ങുന്നത് കെ എസ് ആർ ടി സി ജീവനക്കാരെയും കുടുംബങ്ങളെയും ദുരിത കയത്തിലേക്ക് തള്ളിവിടുന്നു.ജൂലൈ മാസം പകുതിയാകാറായിട്ടും ജൂൺ മാസത്തെ ശമ്പളം ഇത് വരെയും വിതരണം ചെയ്തിട്ടില്ല.30 കോടി അനുവദിച്ചെന്നു ഗതാഗത വകുപ്പിനെ അറിയിച്ചെങ്കിലും ധനവകുപ്പ് തുക കൈമാറുന്നു പ്രക്രീയ പൂർത്തീകരിച്ചിട്ടില്ല.അകൗണ്ട് ജനറലിന്റെ ഓഫിസിൽ നിന്ന് കൂടുതൽ വ്യക്തത ആവശ്യപ്പെട്ടത് കൊണ്ടാണ് കാലതാമസം എന്നാണ് ഔദ്യോഗിക വിശദീകരണം.കെ എസ് ആർ ടി സി യിലെ പെൻഷൻ മൂന്നു മാസമായി മുടങ്ങിയിരിക്കുകയാണ്. ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തത് കൊണ്ട് ഉടൻ ഈ പെൻഷനുകളും വിതരണം ചെയ്യുമെന്ന പ്രതീക്ഷയിൽ ആണ് മുൻ ജീവനക്കാർ.
![]()
