നെടുമ്പാശേരി :സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രീയക്ക് നേതൃത്വം നൽകിയ ഡോ ജോർജ് പി എബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിൽ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം സഹോദരനും മറ്റൊരാൾക്കും ഒപ്പം എത്തുകയും അവർ തിരിച്ചു പോകുകയും ചെയ്തിരുന്നു.
ഫോൺ വിളിച്ചപ്പോൽ എടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.2500 ഓളം ശസ്ത്ര ക്രിയകൾ നടത്തിയ ഡോക്ടർ എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗത്തിലെ മുതിർന്ന സർജനാണ്.
![]()
