റിയാദ്:വാഹനാപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം അമ്പത്തിയഞ്ചാം മൈൽ അരക്കുപറമ്പ് ചക്കാലകുന്നൻ വീട്ടിൽ സൈനുൽ ആബിദ് (34) മരിച്ചു.റിയാദ് റിമാലിന്റെ അടുത്തുള്ള ദമാം ഹൈവേയിൽ റോഡ് സൈഡിൽ നിൽക്കുമ്പോൾ ബംഗ്ലാദേശി പൗരൻ ഓടിച്ചുരുന്ന വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.
നാട്ടിൽ നിന്നും തൊഴിൽ വിസയിലെത്തിയിട്ട് ഒരു മാസം പൂർത്തിയായപ്പോഴാണ് അപകടം ഉണ്ടായത്.
അബൂബക്കർ-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ:ഫാത്തിമത്ത് റിഷാദ
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്,ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, വൈസ് ചെയർമാൻ ഉമ്മർ അമാനത്ത്, ജാഫർ വീമ്പൂർ നസീർ കണ്ണീരി എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
