ദോഹ: ഹാർമോണിക് ഹെവൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിനിമ പിന്നണിഗായകൻ സുദീപ് കുമാർ പാടിയ പുതിയ മ്യൂസിക് ആൽബം “ഊർമി” യുടെ പോസ്റ്റർ പ്രകാശനം ഖത്തറിൽ നടന്നു.
പ്രശസ്ത സിനിമാ ഗാനരചയിതാവ് ബി. കെ. ഹരിനാരായണൻ ആണ് ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.
ഷംല ജഹ്ഫർ ഗാന രചനയും ഷഹീബ് ഷെബി സംഗീത സംവിധാനവും നിർവഹിച്ച ആൽബത്തിൻ്റെ പോസ്റ്റർ ജയചന്ദ്രൻ ഫാൻസ് ഇന്റർനാഷണലും പാലക്കാടൻ നാട്ടരങ്ങും ചേർന്ന് സംഘടിപ്പിച്ച ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന പി. ജയചന്ദ്രൻ അനുസ്മരണ വേദിയിലാണ് ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെട്ടത്.
ബദറുദ്ധീൻ, ജയരാജ്,എസ് മനോഹരൻ, ബാലു കെ നായർ,ബിനുകുമാർ, രജിത് മേനോൻ തുടങ്ങിയവരും സന്നിഹിതരായി.
സംഗീതപ്രേമികളുടെ മനസിലേക്ക് പുതിയൊരു സ്വരലഹരിയുമായെത്തുന്ന ഈ ആൽബം ആസ്വാദകരിൽ വലിയ പ്രതീക്ഷയുയർത്തുന്നവയാണ്.സംഗീത ലോകത്തെ സുന്ദരസൃഷ്ടിയായി മാറട്ടെ എന്നും ജയചന്ദ്രൻ ഫാൻസ് ഇന്റർനാഷണൽ പ്രസിഡണ്ട് മുരളി മഞ്ഞള്ളൂർ ആശംസിച്ചു.
![]()
