തിരുവനന്തപുരം :വെഞ്ഞാറംമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി.നിയമ കുരുക്കിൽ പെട്ട് നാട്ടിൽ പോകാൻ കഴിയാതിരുന്ന ഇദ്ദേഹം ഏഴ് വർഷത്തിന് ശേഷമാണ് നാട്ടിലേക്ക് വരുന്നത്. രാവിലെ എഴരയോടെ സൗദിയിലെ ദമ്മാമിൽ നിന്നും തിരുവനന്തപുരത്തെ വിമാനത്താവളത്തിൽ എത്തി.സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ ഇടപെടലിലാണ് നാട്ടിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടായത്.
റസിഡന്റ് പെർമിറ്റ് പുതുക്കാതിരുന്നതിനാൽ വലിയ ഒരു തുക പിഴയടക്കാൻ വേണമെന്നതിനാൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന റഹീമിന് മുന്നിൽ നാസ് എത്തി ധൈര്യം കൊടുക്കുകയും ജയിൽ അധികൃതർ റഹീമിന്റെ ഇപ്പഴത്തെ അവസ്ഥ അവതരിപ്പിച്ചതിനെ തുടർന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് നാട് കടത്തൽ കേന്ദ്രം വഴി ഫൈനൽ എക്സിറ് ലഭ്യമാക്കുകയായിരുന്നു.
![]()
