ദുബായ് : വിശുദ്ധ റമദാന് മാസത്തില്‍ യുഎഇയിലെ പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം പുനഃക്രമീകരിച്ചു. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2:30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും ജോലി സമയമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം തിങ്കള്‍ മുതല്‍ വ്യാഴം വരെ ജീവനക്കാര്‍ സാധാരണ മാസങ്ങളിലേതിനേക്കാള്‍ 3.5 മണിക്കൂര്‍ കുറവും വെള്ളിയാഴ്ച 1.5 മണിക്കൂര്‍ കുറവും സമയം മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ.
![]()
