വാടാനാപ്പള്ളി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം 13-ാം വാർഡ് കുടുംബ സംഗമം മണ്ഡലം പ്രസിഡന്റ് അഡ്വ എം എ . മുസ്തഫയുടെ അധ്യക്ഷതയിൽ എം കെ കൃഷ്ണൻ കുട്ടി നഗറിൽ ( Dr. ജഹാഗീറിന്റെ വസതിയിൽ ) നടന്നു. മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പതാക ഉയർത്തി. ബ്ലോക്ക് പ്രസിഡന്റ് കെ എസ് . ദീപൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി സി എം നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. 13-ാം വാർഡിന്റെ പുതിയ പ്രസിഡന്റായി S. K. സൈഫുദീനെ യോഗം തിരഞ്ഞെടുത്തു.
കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഐ പി പ്രഭാകരൻ,പി ഡി ബെന്നി, സി എം രഘുനാഥ്, സി എം ശിവപ്രസാദ്, മുനീർ എടശ്ശേരി തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. 13-ാം വാർഡിന്റെ ചാർജ് ഉള്ള ബ്ലോക്ക് ജനറൽ സെക്രട്ടറി എം എൽ സെബാസ്റ്റ്യൻ സ്വാഗതവും ജോസ് എം എഫ് നന്ദിയും പറഞ്ഞു.
![]()
