ദോഹ : ഖത്തറിൽ സന്ദർശനം നടത്തുന്ന നടൻ , കാഥികൻ, ഗായകൻ, അധ്യാപകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി കെപിഎസി ലീലാകൃഷ്ണനെ (ഗിന്നസ് ലോക റെക്കോർഡ് നേടിയ വിശ്വഗുരു സിനിമയിലെ നായകൻ,പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്കാരിക കേന്ദ്രം ചെയർമാൻ )ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ – കെഫാഖ് ആദരിച്ചു .
ദോഹ ഇന്ത്യൻ കൾച്ചറൽ സെന്റർ മുംബൈ ഹാളിൽ നടന്ന യോഗത്തിൽ കെഫാഖ് പ്രസിഡന്റ് ബിജു. കെ ഫിലിപ്പ് അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറര്‍ അനിൽകുമാർ. ആർ, വൈസ് പ്രസിഡന്റ് ബിജു. പി. ജോൺ, വനിതാ ഫോറം കൺവീനർ ആൻസി രാജീവ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ ആയ ദിപു സത്യരാജൻ, ജോബിൻ പണിക്കർ, ബെന്നി ബേബി, ഷാജി കരിക്കം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
![]()
