റിയാദ് : റിയാദിലെ ആദ്യകാല പ്രാദേശിക കൂട്ടായ്മയായ കായംകുളം പ്രവാസി അസോസിയേഷൻ കൃപ പതിനെട്ടാം വാർഷികവും കുടുംബസംഗമവും നടത്തി.
മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ഫ്ളീരിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി. എം അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഷൈജു നമ്പലശേരിഅധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കോഡിനേറ്റർ സൈഫ് കൂട്ടുങ്കൽ ആമുഖ പ്രഭാഷണവും ഷിബു ഉസ്മാൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
മുൻ ചെയർമാൻ സത്താർ കായംകുളത്തിന്റെ പേരിലുള്ള സ്കോളർഷിപ്പ് പദ്ധതി വിതരണ ഉദ്ഘാടനം ഇന്ത്യൻ എംബസ്സി സ്കൂൾ ചെയർപേഴ്സൺ ഷെഹ്നാസ് അലി,
പദ്ധതി കൺവീനർ കെ ജെ അബ്ദുൽ റഷീദിന് നൽകി നിർവ്വഹിച്ചു.പദ്ധതിയുടെ ഭാഗവാക്കായ സാമൂഹിക പ്രവർത്തകർ ശിഹാബ് കൊട്ടുകാട്,സനൂപ് പയ്യന്നൂർ,ജയൻ കൊടുങ്ങല്ലൂർ,സലാം ഇടുക്കി,വിജയൻ നെയ്യാറ്റിൻകര,ഷംസു പെരുമ്പട്ട എന്നിവർ സന്നിഹിതരായിരുന്നു.
കായംകുളം സ്വദേശികളും ബിസിനെസ്സ് സംരംഭകരുമായ നൗഷാദ് ബഷീർ,കനി ഇസ്ഹാഖ് ,അജേഷ് കുമാർ എന്നിവർക്ക് ബിസിനസ് എക്സലൻസി അവാർഡും അംഗങ്ങളുടെ കുട്ടികളായ ഹൈഷ ഇസ്ഹാഖ് ലവ്ഷോർ,ഹാഫിള് മുഹമ്മദ് സയ്യാൻ എന്നിവർക്ക് “കൃപ മെറിറ്റ് അവാർഡും” നൽകി.
ഭാരവാഹികളായ ഷൈജു നമ്പലേശ്ശരിൽ,ഇസ്ഹാഖ് ലൗഷോർ,അഷ്റഫ് ഹമീദ്, കബീർ മജീദ് ,സൈഫ് കൂട്ടങ്കൽ എന്നിവരെ മൊമെന്റോ നൽകിയും മുതിർന്ന അംഗങ്ങളായ സൈഫ് കായംകുളം,ബഷീർ കോയിക്കലേത്ത്,ദേവദാസ് ഈരിക്കൽ,മുഹമ്മദ് സലിം തുണ്ടത്തിൽ, നിഖില സമീർ എന്നിവരെ പൊന്നാട അണിയിച്ചും ചടങ്ങിൽ ആദരിച്ചു.സലിം പള്ളിയിൽ പുതിയ ഭരണസമിതി പ്രഖ്യാപനം നടത്തി.
റിയാദിലെ കലാകാരൻമാർ പങ്കെടുത്ത സംഗീത നിഷയും ,ടീം മെഹർ നയിച്ച ഒപ്പനയും ,ടോം ആന്റ് ടീമിന്റെ ഫ്യൂഷൻ ഡാൻസും,കൃഷ്ണേന്ദു ആർ നായർ,ആലിയ അനസ് എന്നിവരുടെ നൃത്ത നൃത്യങ്ങളും ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി.
മുജീബ് കായംകുളം,പുഷ്പരാജ്,ഡോ.കെ ആർ ജയചന്ദ്രൻ,സുഷ്മ ഷാൻ,മൈമൂന അബ്ബാസ്,സലിം കളക്കര,(ഒ ഐ സി സി )ഷംനാദ് കരുനാഗപ്പള്ളി(മീഡിയ ഫോറം),റഹുമാൻ മുനമ്പത്ത്(ഫോർക്ക),ബാലു കുട്ടൻ(എൻ ആർ കെ ),ക്ളീറ്റസ് (റിയ),അബ്ദുള്ള വല്ലാഞ്ചിറ,സൈഫ് കായംകുളം,ഷാജി മഠത്തിൽ,ഷാജി പി കെ,സമീർ പിച്ചനാട്ട്,രഞ്ജിത് കണ്ടല്ലൂർ,സലിം തുണ്ടത്തിൽ,ബഷീർ കരുനാഗപ്പള്ളി ,ഉമ്മർ മുക്കം,ഗഫൂർ കൊയിലാണ്ടി, ,മുഹമ്മദ് ഖാൻ,ഹാഷിം ചീരാവള്ളി ,സുരേഷ് ശങ്കർ ,അലക്സ് കൊട്ടാരക്കര,റസ്സൽ മഠത്തിപ്പറമ്പിൽ,ബിനു കെ തോമസ്,ഷാജഹാൻ ചാവക്കാട്,ജോൺസൺ മാർക്കോസ് ,സലിം അർത്തിയിൽ,ബഷീർ കോട്ടയം,നാദിർഷ,മൃദുല വിനീഷ്,സജീവ് കായംകുളം,ഷരീഖ് തൈക്കണ്ടി,മജീദ് പതിനാറുങ്കൽ എന്നിവർ ആശംസകൾ നേർന്നു.
അബ്ദിൽ വാഹിദ്,ഷബീർ വരിക്കപ്പള്ളി,സുധിർ മജീദ്,നൗഷാദ് യാക്കൂബ്,ഷംസ് വടക്കേത്തലക്കൽ,ഷാജി വലിയപറമ്പിൽ,റഷീദ് ചേരാവള്ളി,വിജയകുമാർ,നിസാം കായംകുളം,മിറാഷ്,അബ്ദുൽ സമദ്,അനീസ്,ഖൈസ് ,മിദ്ലാജ് വാളക്കോട്ട്,സുനീർ,അമീൻ,ബിജു കണ്ടപ്പുറം,സീന ഷാജി,ഷംല റഷീദ് ,ഫൗസിയ നിസാം എന്നിവർ നേതൃത്വത്തെ നൽകി.ഹിബ സലാം അവതാരകയായിരുന്നു.
ജനറൽ സെക്രട്ടറി ഇസ്ഹാഖ് ലവ്ഷോർ സ്വാഗതവും ട്രഷറർ അഷ്റഫ് ഹമീദ് നന്ദിയും പറഞ്ഞു.
![]()
