റിയാദ് : സൗദിയിലെ ഖുറൈസിൽ ഉണ്ടായ വാഹനാപകടത്തിൽ നിലമ്പൂർ പയ്യമ്പള്ളി സ്വദേശി അക്ബർ മരിച്ചു.റിയാദ് അലൂബ് കമ്പനി ജീവനക്കാരനാണ്. റിയാദിൽ നിന്നും ദമാമിലേക്ക് പോകുന്ന വഴിക്ക് ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്. അൽഹസ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുവാൻ അൽ ഹസ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ നാസർ പാറക്കടവിന്റെയും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
പിതാവ്: ഹസൻ (പരേതൻ),മാതാവ് :സകീന. ഭാര്യ:ഫസ്ന
മക്കൾ: മുഹമ്മദ് ഹെമീൻ, ഫാത്തിമ നൈറ
![]()
