ഖമീസ് മുശൈത്ത്: അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവാസി വെൽഫെയർ ഖമീസ് ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. വെസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. വഹീദുദ്ദീൻ മൊറയൂർ പ്രസിഡണ്ടായും റാഷിദ് തലശ്ശേരി ജനറൽ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. സലിം ഹസ്സൻ പാലത്ത് ട്രഷററായി ചുമതലയേൽക്കും. വൈസ് പ്രസിഡന്റായി മുഹമ്മദ് പൂവത്താണി സെക്രട്ടറിയായി പി പി സമീർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
കമ്മിറ്റി അംഗങ്ങൾ: പർവീസ്, ഫൈസൽ, ശുഹൈബ്, അബ്ദുറഹ്മാൻ, സുബൈർ കാളികാവ്, ഫവാസ് റഹീം, ബാബു സനഈയ്യ . നാഷണൽ കമ്മിറ്റി അംഗം സി എച്ച് ബഷീർ ജിദ്ദ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
![]()
