ആസ്റ്റർഡിഎം ഹെല്‍ത്ത് കെയറിന്റെ റീട്ടെയില്‍ വിഭാഗമായ ആസ്റ്റര്‍ ഫാര്‍മസി, റിയാദിലെ ട്രിയോ പ്ലാസയിലുളള ഫ്ളാഗ്ഷിപ്പ് ഷോറൂം ട്രിയോ ഉള്‍പ്പെടെ 15 പുതിയ സ്റ്റോറുകളുമായി സൗദി അറേബ്യയില്‍ പ്രവര്‍ത്തനങ്ങളാരംഭിച്ചു. ട്രിയോ’യുടെ തുടക്കം ആസ്റ്റര്‍ ഫാര്‍മസിയുടെ പ്രയാണത്തിലെ ഒരു സുപ്രധാന ഘട്ടമാണ്. റിയാദിലെ ജനങ്ങള്‍ക്ക് അവരുടെ ആരോഗ്യ, സൗന്ദര്യ, ഫിറ്റ്നസ്, ജീവിതശൈലി ആവശ്യങ്ങള്‍ക്കായി ഒരു ആരോഗ്യക്ഷേമ കേന്ദ്രമായി ഉയരാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പ്രത്യേക ഡ്രൈവ്ത്രൂ ആശയമാണ് ട്രിയോ അവതരിപ്പിക്കുന്നത്. വടക്കന്‍ റിയാദിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ട്രിയോ,711 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന, ജി.സി.സി.യിലെ ആസ്റ്റര്‍ ഫാര്‍മസിയുടെ ഏറ്റവും വലിയ ഷോറൂമാണ്. 13,000ത്തിലധികം ഉല്‍പ്പന്നങ്ങളും, ദൈനംദിന ആവശ്യ സേവനങ്ങളും ഷോറൂം വാഗ്ദാനം ചെയ്യുന്നു.
മിനിസ്ട്രി ഫോര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റിലെ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ അലി അല്സാഹെബ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍, അബ്ദുല്‍ മൊഹ്സിന്‍ അല്‍ ഹോഖൈര്‍ ഗ്രൂപ്പ് എന്നിവയുടെ ഉന്നത മാനേജ്മെന്റ് പ്രതിനിധികള്‍, പ്രമുഖ അതിഥികള്‍, ക്ഷണിതാക്കള്‍ എന്നിവര്‍ ലോഞ്ചിങ്ങ് ചടങ്ങില്‍ പങ്കെടുത്തു. സൗദി അറേബ്യയില്‍ ആസ്റ്ററിന്റെ വികസനത്തിലെ ചരിത്രപരമായ ഈ ചുവടുവയ്പ്പിന് ചടങ്ങിലെത്തിയ മുഖ്യാതിഥികള്‍ പിന്തുണ അറിയിച്ചു.
![]()
