ജിദ്ദ: ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അബീര്‍ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഷറഫിയ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പ് സൗദി നാഷണല്‍ കെഎംസിസി ട്രഷറര്‍ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ക്യാമ്പിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ നിരവധി ആളുകളുടെ പ്രമേഹ രോഗ നിര്‍ണ്ണയവും, കൊളസ്ട്രോള്‍, കിഡ്നി, ബ്ലഡ് പ്രഷര്‍ സംബന്ധമായ അസുഖങ്ങളും കണ്ടെത്തി ആവശ്യമായ ചികിത്സ നിര്‍ദ്ദേശിച്ചു. കണ്ണുമായി ബന്ധപ്പെട്ട പരിശോധനയില്‍ ആവശ്യമായ ചികിത്സ നിര്‍ദ്ദേശിക്കുകയും, കണ്ണട ആവശ്യമുള്ളവര്‍ക്ക് അതിനുള്ള നിര്‍ദ്ദേശവും നല്കി. അല്അബീര് മെഡിക്കല്‍ സെന്റര്‍ മാനേജ്മന്റ് പ്രതിനിധികളായ സലാം, കുഞ്ഞാലന്‍, ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ടി.കെ അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡന്റ് സുബൈര്‍ വാണിമേല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
കെഎംസിസി നേതാക്കളായ സൈതലവി കെ, അബ്ദുല്‍ വഹാബ്, ഷാഫി പുത്തൂര്‍, റിയാസ്, ഷബീര്‍ അലി, നിസാര്‍ മടവൂര്‍, സാലിഹ് പൊയില്‍തൊടി, ബഷീര്‍ കീഴില്ലത്ത്, ബഷീര്‍ വീര്യബ്രം, തഹ്ദീര്‍ വടകര, താരിഖ് അന്‍വര്‍, ഖാലിദ് പാളയാട്ട്, ഹംസ മണ്ണൂര്‍, അബ്ദുല്‍ റഹിമാന്‍ എം. കെ, ഷംജാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ജില്ലാ കെഎംസിസി ഓര്‍ഗനൈസിങ് സിക്രട്ടറി അസ്സന് കോയ സ്വാഗതവും ട്രഷറര്‍ ഒ. പി സലാം നന്ദിയും പറഞ്ഞു.
![]()
