ദോഹ: കെഎംസിസി ഖത്തർ നവോത്സവ് 2K24കായിക മത്സരത്തിന്റെ ഭാഗമായി ട്രാക്ക് & ഫീൽഡ് മത്സരങ്ങൾ സംഘടിപ്പിച്ചു. ദോഹ യൂനിവേഴ്സിറ്റി ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ. കാസറകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, അൽഖോർ ഏരിയ, സൗത്ത് സോൺ തുടങ്ങി വിവിധ ജില്ലാ ഏരിയ കളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 100, 200, 800 മീറ്റർ ഓട്ടം, ഷോട്ട്പുട്ട്, 4×100 റിലേ എന്നീ മത്സരങ്ങളാണ് നടന്നത്.
100 മീറ്ററിൽ മുഹമ്മദ് മഹറൂഫ് (മലപ്പുറം), അർസൽ കെ (മലപ്പുറം), സവാദ് എംപി (കോഴിക്കോട്) എന്നിവരും, 200 മീറ്ററിൽ മുഹമ്മദ് മഹ്റൂഫ് (മലപ്പുറം) സവാദ് എം പി (കോഴിക്കോട്) രണ്ടും അർസൽ കെ (മലപ്പുറം) എന്നിവരും, 800 മീറ്ററിൽ തൗഫീഖ് അബ്ദുന്നാസർ (മലപ്പുറം), നവാസ് പുതിയോട്ടിൽ (കോഴിക്കോട്) സ്വാദിഖലി (മലപ്പുറം) എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. റിലേ മത്സരത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ടീമുകൾ വിജയം നേടി. ഷോട്ട്പുട്ടിൽ മുഹമ്മദ് ഹിഷാം (മലപ്പുറം) സൽമാൻ കല്ലിങ്ങൽ (മലപ്പുറം) മുഹമ്മദ് നാസർ (കാസർകോഡ്) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. ഇത് വരെ പുറത്ത് വന്ന ഫലങ്ങൾ പരകാരം 48 പോയിന്റ് നേടി മലപ്പുറം ഒന്നാമതും, 37 പോയിന്റ് നേടി കോഴിക്കോട് രണ്ടാമതും, 9 പോയിന്റുമായി കാസർഗോഡ് മൂന്നാമതുമെത്തി. 8 പോയിന്റുമായി പാലക്കാട് നാലാമതും 7 പോയിന്റ് നേടിയ കണ്ണൂർ അഞ്ചാം സ്ഥാനത്തുമാണ്.
കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ്, ജനറൽ സെക്രെട്ടറി സലിം നാലകത്ത്, ഭാരവാഹികളായ ടി ടി കെ ബഷീർ, ആദം കുഞ്ഞി, സിദ്ധീക്ക് വാഴക്കാട്, അജ്മൽ നബീൽ, അലി മുറയുർ, താഹിർ താഹക്കുട്ടി, വി ടി എം സാദിഖ്, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത്, ശംസുദ്ധീൻ വാണിമേൽ, വിവിധ സ്വാഗത സംഘം ഭാരവാഹികൾ ഉപദേശക സമിതി നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.
![]()
