റിയാദ്:മലപ്പുറം മങ്കട വടക്കാങ്ങര-പരേതനായ അമ്പലകുത്ത് ആലികാ ക്കയുടെ മകളും കൂട്ടിലങ്ങാടി പാറടിമഹല്ലി ൽ വലിയകത്ത് അബ്ദുൽ മജീദ് എന്ന കുഞ്ഞിവാവയുടെ ഭാര്യയും കൂട്ടിലങ്ങാടി പഞ്ചായത്ത് മുൻ മെമ്പറുമായ അമ്പലക്കുത്ത് ഫാത്തിമ (65) നിര്യാതയായി. മകളുടെ അടുത്ത് സന്ദർശക വിസയിൽ വന്നതായിരുന്നു പരേത.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർ ക്കാട്, ഉമ്മർ അമാനത്ത്, റസാഖ് പൊന്നാനി, ജാഫർ വീമ്പൂർ മരുമകൻ ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ കബറടക്കും.
![]()
