ദോഹ :കനല് ഖത്തര്‍ നാടന്‍പാട്ട് സംഘത്തിന്റെ പ്രതിഭാ പുരസ്ക്കാരം 21ന് പ്രഖ്യാപിക്കും. 33333 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ഫെബ്രുവരി 21ന് കനല് ഖത്തറിന്റെ ഫേസ്ബുക് പേജിലൂടെയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്.
നാടന്‍പാട്ട് മേഖലയിലെ പ്രശംസനീയമായ സംഭാവനകള്‍ നല്കുന്ന കലാകാരന്മാരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ നല്കുന്നതാന് കനല് ഖത്തര്‍ പ്രതിഭാ പുരസ്ക്കാരം.
പ്രഥമ കനല് ഖത്തര്‍ പ്രതിഭാ പുരസ്കാരം കൊല്ലം സ്വദേശിയായ ബൈജു മലനടയ്ക്കും രണ്ടാമത് പുരസ്കാരം മരണാന്തര ബഹുമതിയായി പ്രശസ്ത നാടന്‍പാട്ട് കലാകാരന് പി എസ് ബാനര്‍ജിക്കുമാണ് നൽകിയത്.
![]()
