റിയാദ്: റിയാദിനടുത്ത് മജ്മയിൽ കൊല്ലം സ്വദേശി നിര്യാതനായി.
ചിതറ മൻകോട് തട്ടുപാലം ആഫിയ മൻസിൽ നാസറുദീൻ(53) ആണ് മരിച്ചത്.
പള്ളിയിൽ വെച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു
പരേതരായ ഷേക് മൊയ്തീൻ-സുഹറ ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: സുനില. മക്കൾ: മുഹമ്മദ്, ആഫിയ
നടപടി ക്രമങ്ങളുമായി മജ്മ കെഎംസിസി നേതാക്കളായ ജെംഷാദ് മുസ്ല്യാരങ്ങാടി, നൗഷാദ് പാങ്ങോട്, മുസ്തഫ അങ്ങാടിപ്പുറം, നിസാർ പാങ്ങോട്, റജീഷ് അബ്ദുൽ ലത്തീഫ്
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗും രംഗത്തുണ്ട്. ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം മജ്മയിൽ കബറടക്കും.
![]()
