റിയാദ്: മലബാർ ഡെവല്ല്മെൻറ് ഫോറം റിയാദ് ചാപ്റ്റർ വയനാട് നിയമസഭാ അംഗം ടി. സിദ്ധീക് എം എൽ എ ക്ക് നിവേദനം നൽകി.
കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവാസികളായ യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടികാണിച്ച് തയ്യാറാക്കിയ നിവേദനം മലബാർ ഡെവല്ല്മെൻറ് ഫോറം റിയാദ് ചാപ്റ്റർ പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി, ജനറൽ സെക്രട്ടറി ഒമർഷെറീഫ്, രക്ഷാധികാരി അസ്ലം പാലത്ത് ,അംഗങ്ങളായ അൽതാഫ്,നവാസ്,സിദ്ധീക്ക്,അഷറഫ് എന്നിവർ ചേർന്ന് നൽകി.പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കരയും നിവേദക സംഘത്തോടൊപ്പമുണ്ടായിരുന്നു.
നിവേദനത്തിൽ ബോധിപ്പിച്ച കാര്യങ്ങൾ കേന്ദ്ര സംസ്ഥാന ഗവൺമെന്റെകളുടെ ഉത്തരവാദപ്പെട്ടവരോട് വേണ്ട രീതിയിലുള്ള നടപടികൾ ഉണ്ടാവാൻ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം എൽ എ ഉറപ്പു നൽകിയതായി ഫോറം ഭാരവാഹികൾ പറഞ്ഞു.
![]()
