മസ്ക്കറ്റ് : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് അൽ സാഹിർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചു കൊണ്ട് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ വെച്ച് നടന്ന രക്ത ദാന ക്യാമ്പ് സലാല ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ അബൂബക്കർ സിദ്ധിഖ് ഉത്ഘാടനം ചെയ്തു.
ഐഒസി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ നിഷ്താർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ നന്ദി പറഞ്ഞു.സെക്രട്ടറി ഫിറോസ് റഹ്മാൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രാവിലെ 8.30 നു തുടങ്ങിയ രക്തദാന ക്യാമ്പ് ഐഒസി പ്രവർത്തകർ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.ഐഒസി വനിതാ വിഭാഗം നേതാക്കളായ സുഹാന മുസ്തഫ, ഷബീന ഫിറോസ്, ബെറ്റി മോൾ സജീവ്, സുബിന അനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
![]()
