റിയാദ് : റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ ) 24ാം വാർഷികം ആഘോഷിച്ചു. ഒലയ ചോലാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് മാധവൻ സുന്ദർരാജ് അധ്യക്ഷത വഹിച്ചു. ഉപദേശക സമതി അംഗം ബിനു ധർമരാജ് പൊതുയോഗം ഉത്ഘാടനം ചെയ്തു. സെക്രട്ടറി ടി എൻ ആർ നായർ വാർഷിക റിപ്പോർട്ടും, ട്രഷർ ജോർജ് കല്ലുങ്കൽ വാർഷിക കണക്കും, ജീവകാരുണ്യ വിഭാഗം കൺവീനർ സൂരജ് വത്സല, കലാസാമസ്കാരിക വിഭാഗം കൺവീനർ മഹേഷ്. എം. മുരളീധരൻ, മീഡിയ കൺവീനർ സിനിൽ സുഗതൻ എന്നിവർ അതാതു വിഭാഗങ്ങളുടെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
വർഷം തോറും നടത്താറുള്ള സ്കൂൾ ധനസഹായം (2,80,000രൂപ ) കൊടുക്കേണ്ട സ്കൂളുകളെ നിശ്ചയിക്കാൻ റിയ അംഗങ്ങളിൽ നിന്നും നറുക്കെടുപ്പിലൂടെ ഏട്ടുപേരെ തിരഞ്ഞെടുത്തു. റിയ ഇതുവരെ ഇന്ത്യയിലെ നൂറിൽപ്പരം സ്കൂളുകൾക്ക് ഈ വിധത്തിലുള്ള സഹായം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. റിയയിൽ 15 വർഷം പൂർത്തിയാക്കിയ കോശി മാത്യു, ജീവൻ റാം എന്നിവരെ ആദരിച്ചു.
വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതി രൂപവത്കരിക്കുകയും ഭാരവാഹികളെ ഉപദേശക സമിതി അംഗം ക്ളീറ്റസ് സദസ്സിന്റെ അംഗീകാരത്തിനായി നിർദേശിച്ചു.
ഉമ്മർകുട്ടി (പ്രസി,) അരുൺ കുമാരൻ (സെക്ര,) നിഖിൽ മോഹൻ (ട്രഷ,)ബിജു ജോസഫ്, അരുൾ നടരാജൻ (വൈ.പ്രസി,)പീറ്റർ രാജ്, ഹബീബ് (ജോ. സെക്ര,) കൺവീനമാർ, ഫവാദ് അബ്ദുല്‍ അസീസ് ( ജീവകാരുണ്യം ) ജുബിൻ പോൾ ( കലാസംസ്കാരികം ) തങ്കച്ചൻ അജുമോൻ (മീഡിയ ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ടി എൻ ആർ നായർ സ്വാഗതവും ജോസഫ് അറയ്ക്കല്‍ നന്ദിയും പറഞ്ഞു. ദേശീയ ഗാനാലാപനത്തോടെ വാർഷിക പൊതുയോഗ പരിപാടികൾ പൂർത്തീകരിച്ചു.
![]()
