ഐ സി ജി ടി ( international centre for gandhiyan thoughts) യു എ ഇ ചാപ്റ്റർ 77മത് ഗാന്ധി രക്ത സാക്ഷി ദിനം പ്രാർത്ഥനയും പുഷ്പാർച്ഛനയും നടത്തി. ഓൺലൈൻ വഴി 30/01/2025 ന് രാത്രി 8.00മണിമുതൽ 10.00 മണിവരെ ഇന്ത്യയിലും വിദേശത്തും ഉള്ള ഗാന്ധിയൻ ചിന്താഗതിക്കാരെ ഒരുമിപ്പിച്ചു നടത്തുകയുണ്ടായി.
ചടങ്ങിൽ യു എ ഇ ചാപ്റ്റർ ചെയർമാൻ എൻ.പി. രാമചന്ദ്രൻ ആദ്ധ്യക്ഷത വഹിച്ചുകൊണ്ട് *ഗാന്ധിജിയുടെ ആശയങ്ങൾ ഈ കാലഘട്ടത്തിൽ എത്രമാത്രം പ്രസക്തി നൽകുന്നു*എന്ന വിഷയത്തെ ആസ്പദ മാക്കി സംസാരിച്ചു.
തുടർന്ന് ഡോക്റ്റർ ബാലചന്ദ്രൻ
ബി. സ്.(ചെയർമാൻ BSS) പരിപാടി ഉത്ഘാടനം ചെയ്ത് ഗാന്ധിജിയുടെ കേരള സന്ദർശനവും ശ്രീനാരായണ ഗുരുവുമായുള്ള ആശയസംവാദത്തെ കുറിചച്ചും വിശദമായി വിവരികരിക്കുകയുണ്ടായി. കെ.ജി . ബാബുരാജ്, ചന്ദ്രപ്രകാശ് എടമന എന്നിവരും ഗാന്ധിജി നടന്ന വഴികളുടെ വിവരണം നടത്തുകയുണ്ടായി.
അഡ്വ സന്തോഷ് നായർ, ബി പവിത്രൻ ,പ്രദീപ് നെമ്മാറ,സി. മോഹൻദാസ് ,പ്രമോദ്കുമാർ. ചാത്തൂർ സുരേഷ്, ഉമേഷ് വള്ളൂർ എന്നിവരും ചടങ്ങിൽ ഗാന്ധി അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
കൺവിനർ ബാബു പീതാംബരൻ സ്വാഗതവും മധു നായർ നന്ദിയും അറിയിച്ചു.
![]()
