റിയാദ് : കേരളത്തിലെ പതിനാലു ജില്ലകളിലെ പ്രവാസി സംഘടനകളുടെ പൊതു വേദിയായ ഫോർക്കയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി വെൽഫെയർ വിഭാഗം ഉദ്യോഗ്സഥൻ യൂസഫ് കാക്കഞ്ചേരിക്ക് ഇന്ന് (ജനുവരി 30 വ്യാഴാഴ്ച) യാത്രയയപ്പ് നൽകും.റിയാദ് മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 8 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.ഈ വർഷത്തെ സൗദിയിൽ നിന്നുള്ള പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഡോ അൻവർ ഖുർഷിദിനെ ചടങ്ങിൽ ആദരിക്കുമെന്നു ഫോർക്ക ഭാരവാഹികളായ റഹ്മാൻ മുനമ്പത്ത്(ചെയർമാൻ),ഉമ്മർ മുക്കം (ജനറൽ കൺവീനർ),ജിബിൻ സമദ് കൊച്ചി (ട്രഷറർ),പ്രോഗ്രാം കമ്മിറ്റി കൺവീനരന്മാരായ അലക്സ് കൊട്ടാരക്കര,മുഹമ്മദ് ഷാഹിൻ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
![]()
