റിയാദ് : ആവേശം കൊടുമുടി കേറിയ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിയുടെ കായിക വിഭാഗം സ്കോർ സംഘടിപ്പിച്ച ബെസ്റ്റ് 32 ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ വണ്ടൂർ നിയോജക മണ്ഡലത്തിലെ കാളികാവ് പഞ്ചായത്ത് കെഎംസിസി ഫുട്ബോൾ ടീം വിജയികളായി. കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വാഴക്കാട് പഞ്ചായത്തിനെ പരാജയപ്പെടുത്തിയാണ് കാളികാവ് കെഎംസിസി ടീം വിജയികളായത്.
ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത 32 പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളാണ് ടൂർണ്ണമെന്റിൽ മാറ്റുരച്ചത്.
‘സ്വത്വം, സാമന്വയം, അതിജീവനം ‘ എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി ”ദി വോയേജ് ” എന്നപേരിൽ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങൾ കാണാൻ ആയിരങ്ങളാണ് അൽ മുതവ പാർക്ക് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. നാനൂറിലധികം കളിക്കാരാണ് വിവിധ ടീമുകൾക്കായി ജഴ്സിയണിഞ്ഞത്.
മലപ്പുറത്തെ ഫുട്ബോൾ മൈതാനങ്ങളെ അനുസ്മരിപ്പിക്കുന്ന ഫുട്ബോൾ വിരുന്ന് റിയാദിലെ ഫുട്ബോൾ പ്രേമികൾക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്.
നേരത്തെ സെമി ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അങ്ങാടിപ്പുറം പഞ്ചായത്തിനെ തോൽപ്പിച്ചാണ് കാളികാവ് ഫൈനലിലേക്ക് കടന്നത്. മേലാറ്റൂർ പഞ്ചായത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി വാഴക്കാടും ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.
ഫുട്ബോൾ ടൂർണമെന്റ് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. രണ്ടാം ദിനം കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ കിക്കോഫ് ചെയ്തു. ടൂർണ്ണമെന്റിന് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റിൽ പതിനാറ് നിയോജകമണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രവർത്തകർ അണിനിരന്നു. മാർച്ച് പാസ്റ്റിലെ മികച്ച പ്രകടനത്തിനുള്ള അവാർഡിന് താനൂർ, മലപ്പുറം മണ്ഡലം കമ്മിറ്റികൾ അർഹരായി.
ടൂർണ്ണമെന്റിലെ മികച്ച കളിക്കാരാനും കൂടുതൽ ഗോൾ നേടിയ കളിക്കാരനുമായി കാളികാവിന്റെ ഡാനീഷിനെ തെരെഞ്ഞെടുത്തു. മികച്ച ഗോൾകീപ്പറായി കാളികാവിന്റെ നഹീലും മികച്ച പ്രതിരോധ താരമായി വാഴക്കാടിന്റെ സക്കരിയയും വെറ്ററൻ താരമായി അങ്ങാടിപ്പുറം പഞ്ചായത്തിലെ സൈതലവിയേയും തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ടും സ്കോർ ചെയർമാൻ ഷക്കീൽ തിരൂർക്കാടും ചേർന്ന് നൽകി. റണ്ണേഴ്സ് ട്രോഫി ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി സഫീർ മുഹമ്മദും സ്കോർ കൺവീനർ മൊയ്തീൻ കുട്ടി പൊന്മളയും ചേർന്ന് നൽകി. വിവിധ ട്രോഫികൾ ഉസ്മാൻ അലി പാലത്തിങ്ങൽ, കെ കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര, തെന്നല മൊയ്തീൻ കുട്ടി, സത്താർ താമരത്ത്, അഷ്റഫ് കല്പകഞ്ചേരി,ഷാഫി മാസ്റ്റർ തുവ്വൂർ, മുനീർ വാഴക്കാട് എന്നിവർ കൈമാറി. വിവിധ നിയോജക മണ്ഡലം ഭാരവാഹികൾ കളിക്കാരുമായി പരിചയപ്പെട്ടു. ജില്ലാ ഭാരവാഹികളായ മുനീർ മക്കാനി ,ഷരീഫ് അരീക്കോട്,നൗഫൽ താനൂർ,മജീദ് മണ്ണാർമ്മല,അർഷദ് ബാഹസ്സൻ തങ്ങൾ,സഫീർ കരുവാരകുണ്ട്, യൂനുസ് നാണത്ത് ,സലാം പയ്യനാട് ,ഇസ്മായിൽ ഓവുങ്ങൽ ,ശബീറലി പള്ളിക്കൽ, റഫീഖ് ചെറുമുക്ക്, സ്കോർ സമിതി അംഗങ്ങളായ അഷ്റഫ് മോയൻ, നൗഷാദ് ചക്കാല, സാലിഹ് കൂട്ടിലങ്ങാടി, ഹംസ കോയ പള്ളിക്കൽ, ആതിഫ് തവനൂർ, ഷുക്കൂർ വടക്കേമണ്ണ, ജാഫർ കാളികാവ്, ഷാജി ഏറനാട്,
സിദ്ധീഖ് കോനരി,നൗഫൽ തൊമ്മങ്ങാടൻ, ഷറഫു തേഞ്ഞിപ്പലം, ഫർഹാൻ കല്ലൻ, ഹംസ കട്ടുപ്പാറ, നസീർ കണ്ണീരി, നൗഷാദ് പി ടി , റസാഖ് പൊന്നാനി ,നിയോജക മണ്ഡലം കോ-ഓർഡിനേറ്റമാരായ
ഇ കെ ഷകീർ , ഫിറോസ് പള്ളിപ്പടി,സഫീർ സിനാൻ,അബ്ദുൽ ബാസിത് എം കെ,ഇക്ബാൽ തിരൂർ,ഷഫീഖ് ബീരാൻ,
മൊയ്ദീൻ കുട്ടി പൂവ്വാട് ,അമീർ പൂക്കോട്ടോർ,ഫൈസൽ മണ്ണാർമല ,ജംഷി നിലംബൂർ, അബ്ദു ഷുക്കൂർ വെള്ളിയത് , ബഷീർ വല്ലാഞ്ചിറ,യു എം നിസാർ
നേതൃത്വം നൽകി.
![]()
