റിയാദ്: റിയാദിലും മക്കയിലും മിതമായതോ കനത്തതോ ആയ മഴക്കും പൊടിക്കാറ്റിനും സാധ്യത ഉള്ളതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിപ്പ് .
ആലിപ്പഴ വര്‍ഷം ഉണ്ടാകാനും സാധ്യതയുണ്ട് .
അല്‍-ബാഹ, അസീര്‍, ജിസാന്‍, കിഴക്കന്‍ മേഖല, ഖസീം, ഹായില്‍, അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലും മഴക്കു സാധ്യതയുണ്ട്. മദീനയില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്തേക്കാം. നജ്റാനിലും തബൂക്കിലും നേരിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസഥ റിപ്പോര്‍ട്ടില്‍ പറയുന്നു. റിയാദ് മേഖലയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സാമാന്യം ശക്തമായ മഴയുണ്ടാകും. തിങ്കളാഴ്ച വരെ ശക്തമായ ഇടിമിന്നല്‍ ഉണ്ടാകാനും ഇടയുണ്ട്. മഴ സമയത്ത്, താഴ്ന്ന പ്രദേശങ്ങള്‍, കുളങ്ങള്‍, ആഴത്തിലുള്ള താഴ്വരകള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സിവില്‍ ഡിഫന്‍സ് അഭ്യര്‍ഥിച്ചു.
![]()
