ദുബായ് : ദുബായില്‍ നിന്ന് അബുദാബിയിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ റെയില്‍വേ ശൃംഖലയായ ഇത്തിഹാദ് റെയില്‍. ട്രെയിന്‍ സര്‍വീസ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ദുബായില്‍ നിന്ന് അബുദാബിയിലേക്ക് വെറും 30 മിനിറ്റില്‍ എത്താന്‍ സാധിക്കും. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തിലാകും അതിവേഗ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. അല്‍ഫയ ഡിപ്പോയില്‍ വെച്ച് നടന്ന ഇത്തിഹാദ് റെയിലിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ചടങ്ങിലാണ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചത്.
യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കും തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കിക്കൊണ്ട് തന്ത്രപ്രധാനമായ പ്രദേശങ്ങളിലൂടെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയും അതിവേഗ റെയില്‍പാത കടന്നുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.
![]()
