തിരുവനന്തപുരം: ഇനി പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക് ഉപയോഗിക്കാൻ പറ്റില്ല.ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.പരീക്ഷ ക്രമക്കേട് തടയാനാണ് പുതിയ നടപടി.പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിനു പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനി മുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
![]()
