ദോഹ : ഖത്തർ വട്ടേക്കാട് കൂട്ടായ്മ കുടുംബ സംഗമം ദോഹയിൽ സംഘടിപ്പിച്ചു.
ആരോമ ഹോട്ടലിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് അക്ബറലി അധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങളെ ഉപദേശക സമിതി അംഗം അഷ്റഫ് തയ്യാവായിൽ പ്രഖ്യാപിച്ചു. സിദ്ധീഖ് ചെറുവല്ലൂർ, നൗഷാദ് തയ്യാവായിൽ, നദീം ഇക്ബാൽ എന്നിവർ സംസാരിച്ചു. നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ജനറൽ സെക്രട്ടറി ആർവി താഹിർ സ്വാഗതവും അഡ്വ. സബീന അക്ബർ നന്ദിയും പറഞ്ഞു.
![]()
