ചെന്നൈ: വിയറ്റ്നാം കോളനി സിനിമയില്‍ വില്ലന്‍ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച നടന് വിജയ രംഗ രാജു അന്തരിച്ചു. ഹൈദരാബാദില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് നടന്റെ അന്ത്യം. വിയറ്റ്നാം കോളനി എന്ന ഹിറ്റ് ചിത്രത്തിലെ റാവുത്തര്‍ എന്ന കഥാപാത്രത്തിലൂടെയാണ് വിജയ രംഗ രാജു മലയാളികള്‍ക്ക് സുപരിചിതനായത്.
വിജയ രംഗരാജുവിന് ദീക്ഷിത, പത്മിനി എന്നീ രണ്ട് പെണ്മക്കളുണ്ട്. പബ്ലിസിസ്റ്റ് സുരേഷാണ് തന്റെ എക്സ് പേജില്‍ രംഗരാജുവിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. തെലുങ്ക്, മലയാളം ചലച്ചിത്ര രംഗത്ത് ഇദ്ദേഹം ഏറെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
![]()
