റിയാദ് : ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പതിനാലാം വാർഷികാഘോഷം വിപുലമായി നടത്താൻ തീരുമാനിച്ചു.”പതിരില്ലാത്ത പതിനാല് സംവത്സരങ്ങൾ” എന്ന തലക്കെട്ടിൽ ജനുവരി 31 വെള്ളിയാഴ്ച വൈകിട്ട് 6 മാണി മുതൽ മലസിലെ ഡ്യൂൺസ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.നിയമ സഭ അംഗവും കെ പി സി സി വർക്കിങ് പ്രസിഡന്റുമായ അഡ്വ ടി സിദ്ധിക്ക് ഉത്ഘാടകൻ ആയിരിക്കും.പ്രശസ്ത സിനിമ പിന്നണി ഗായകൻ പ്രദീപ് ബാബുവിന്റെ നേതൃത്വത്തിൽ കലാപരിപാടികളും നടക്കും.
വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു ആഘോഷം ഗംഭീരമാക്കാൻ സെൻട്രൽ കമ്മിറ്റികൾ , ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനം നടന്നു വരുന്നു.

![]()
