റിയാദ്: കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘കൈസെന്‍’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ അനസ് മാണിയൂര്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം മുഹ്സിന് ബേപ്പൂരും മൂന്നാം സ്ഥാനം ഷഹാമ ഉനൈസും നേടി. പരിപാടി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ചറി അധ്യക്ഷത വഹിച്ചു.സൗദി കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ ഉസ്മാന് അലി പാലത്തിങ്കല്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറര്‍ അഷ്റഫ് വെള്ളെപ്പാടം,സെക്രട്ടറി ഷംസു പെരുമ്പട്ട, വനിതാ വിങ് പ്രസിഡന്റ് റഹ്മത് അഷ്റഫ്, ജില്ലാ കമ്മിറ്റി ചെയര്മാന് അസീസ് അട്ക്ക, സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം മുജീബ് ഉപ്പട, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഒന്നാം സ്ഥാനം നേടിയ അനസ് മാണിയൂരിന് ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ചറിയും രണ്ടാം സ്ഥാനം നേടിയ മുഹ്സിന് ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് മീപ്പിരിയും മൂന്നാം സ്ഥാനം നേടിയ ഷഹാമ ഉനൈസിന് ജില്ലാ ട്രഷറര്‍ ഇസ്മായില്‍ കാരോളവും പ്രശംസാ ഫലകം സമ്മാനിച്ചു. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് വിധികര്‍ത്താക്കളായ ഫൈസല്‍ എളേറ്റില്‍, ബെന്‍സീറ റഷീദ്, ഷുക്കൂര്‍ ഉടുമ്പുംതല എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് മീപ്പിരി സ്വാഗതവും ജില്ലാ ട്രഷറര്‍ ഇസ്മായില്‍ കാരോളം നന്ദിയും പറഞ്ഞു. റിയാദ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്കി.ഹിബ അബ്ദുല്‍സലാം അവതാരക ആയിരുന്നു.
![]()
