റിയാദ്: കെ ഇ എഫ് റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധ പമ്പ് നിര്‍മ്മാതാക്കളായ ഗ്രണ്ട്ഫോസ് കമ്പനിയുമായി സഹകരിച്ച് സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ചു.. റിയാദിലെ ഗ്രണ്ട്ഫോസ് ആസ്ഥാനത്ത് നടത്തിയ ട്രെയിനിങ്ങില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനിയേഴ്സ് ഫോറത്തിലെ വിവിധ അംഗങ്ങള്‍ പങ്കെടുത്തു.
ഗ്രണ്ട്ഫോസ് വാട്ടര്‍ യൂട്ടിലിറ്റി ഡിവിഷന് സീനിയര്‍ മാനേജര്‍ ഉമര്‍ ഫറൂക്ക് ആതിഥേയത്വമോതി. വിവിധതരം പമ്പുകളെ കുറിച്ചുള്ള സെമിനാറിന് സീനിയര്‍ സെയില്‍സ് ഡെവലപ്മെന്റ് മാനേജര്‍ മിന സിധോം നേതൃത്വം നല്കി. മോട്ടോറുകളുടെ സാങ്കേതിക വശങ്ങളും ഗ്രണ്ട്ഫോസിന്റെ വിവിധ തരം കണ്ട്രോളുകള്, ഡ്രൈവുകള്‍, സെന്‍സറുകള്‍ എന്നിവയെപ്പറ്റി സീനിയര്‍ സെയില്‍സ് ഡെവലപ്പര്‍ ഹാഫി ഉദ്ദിന്‍ ഖാന് വിശദീകരിച്ചു. പമ്പുകളുടെ മോഡലുകളും അനുബന്ധ ഘടകങ്ങളും പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള പരിശീലനം വളരെ ഫലപ്രദമായിരുന്നു.
ചോദ്യോത്തര വേളയും പങ്കെടുത്തവര്‍ക്കായി ക്വിസ് മത്സരവും ഉണ്ടായിരുന്നു. ഫഹദ് റഹീം, അഹമ്മദ് സഹല്‍, അമ്മാര്‍ മലയില്‍ എന്നിവര്‍ വിജയികളായി. കെ ഇ എഫ് എക്സിക്യൂട്ടീവ് ജോയിന്റ് സെക്രട്ടറി സന്ദീപ് ആനന്ദ് നന്ദി പറഞ്ഞു.
![]()
