റിയാദ്: സംഗീതജ്ഞന് എ.ആര്. റഹ്മാന് നേതൃത്വം നല്കുന്ന സംഗീത കച്ചേരിക്ക് റിയാദ് വേദിയാകുന്നു. എ.ആര്. റഹ്മാന് ആദ്യമായി റിയാദില്‍ ഒരുക്കുന്ന സംഗീത വിരുന്ന് ഫെബ്രുവരി 21ന് ദഹിയത് നമറിലെ ജബല്‍ അജ്യാദ് റോഡിലെ ഡി.ഐ.ആര്.എ.ബി. പാര്‍ക്കില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.
‘എആര്‍ റഹ്മാന് ലൈവ് ഇന്‍ കണ്‍സേര്‍ട്ട്’ എന്ന പേരില്‍ ഒരുക്കുന്ന പരിപാടിയുടെ പ്രഖ്യാപനം റിയാദ് ക്രൗണ്‍ പ്ലാസയില്‍ നടന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി എആര്‍ റഹ്മാന് സദസ്സുമായി സംവദിച്ചു. അഭിഷേക് ഫിലിംസ്, വൈറ്റ് നൈറ്റ്സ് എന്നിവരാണ് പരിപാടിയുടെ പ്രൊമോട്ടര്‍മാര്‍. വിഷ്വലൈസ് ഇവന്റ്സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
റിയാദില്‍ അരങ്ങേറുന്ന ഏറ്റവും വലിയ ഏഷ്യന്‍ സംഗീത പരിപാടിയായി എആര്‍ റഹ്മാന് ലൈവ് ഇന്‍ കണ്‍സേര്‍ട്ട്’ മാറുമെന്ന് സംഘാടകരായ സെന്തില്‍ വേലവന്, വേലു സി.ആര്, ഹൈഫ, നിതിന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
![]()
