മനാമ :ബഹ്റൈനിലെ പത്തനംതിട്ട ജില്ലാക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ നാലാമത് വാർഷികവും 2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹനവും നടന്നു സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് വിഷ്ണു വി അധ്യക്ഷനായിരുന്നു. പ്രശസ്ത എഴുത്തുകാരനും പത്തനംതിട്ട ജില്ലക്കാരനുമായ ബിജി തോമസ് മുഖ്യാതിഥിയായ ചടങ്ങിൽ ബഹറിൻ സെന്റ് പോൾസ് മാർത്തോമ പള്ളി വികാരി വർഗീസ് ചാക്കോ അച്ചൻ ക്രിസ്മസ് സന്ദേശം നൽകി കൂടാതെ പ്രശസ്ത മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ, യുണൈറ്റഡ് നേഴ്സസ് ഓഫ് ഇന്ത്യ ഇൻ ബഹറിൻ ജനറൽ സെക്രട്ടറി ലിത മറിയം വർഗീസ് എന്നിവർ അതിഥികൾ ആയിരുന്നു.2024 വർഷത്തെ സെക്രട്ടറി ജയേഷ് കുറുപ്പ് 2025 വർഷത്തെ സെക്രട്ടറി സുനു കുരുവിളക്ക് ഔദ്യോഗികമായി സ്ഥാനം കൈമാറി . 2024, 2025 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. അസോസിയേഷൻ അംഗങ്ങളുടെ ക്രിസ്തുമസ് കരോൾ, കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു ബിബിൻ മാടത്തേത്തു , സിജി തോമസ് എന്നിവർ പ്രോഗ്രാം കൺവീനർമാരായി പ്രവർത്തിച്ചു
അജൂ റ്റി കോശി, ദയാ ശ്യം എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി
![]()
