റിയാദ് : റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കായിക വിഭാഗമായ സ്കോർ സംഘടിപ്പിക്കുന്ന ജയ് മസാല ‘ബെസ്റ്റ് 32‘ ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫിക്ച്ചർ പ്രകാശനം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര നിർവ്വഹിച്ചു.
മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത പഞ്ചായത്ത്, മുനിസിപ്പൽ കെഎംസിസി കമ്മിറ്റികളുടെ മികച്ച മുപ്പത്തി രണ്ട് ടീമുകളാണ് ഫൈവ്സ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. വിജയികൾക്ക് പ്രൈസ് മണിയും സമ്മാനിക്കുന്നുണ്ട്. നാളെ 9 മണിക്ക് ആദ്യ റൗണ്ട് മത്സരങ്ങൾ അൽ മുതുവ പാർക്ക് ഗ്രൗണ്ടിൽ നടക്കും. 23 നാണ് സെമി ഫൈനൽ, ഫൈനൽ ഉൾപ്പടെയുള്ള മത്സരങ്ങൾ നടക്കുന്നത്.
നൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിയിൽ സ്കോർ ചെയർമാൻ ഷകീൽ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്, ട്രഷറർ മുനീർ വാഴക്കാട്, ജില്ലാ ഭാരവാഹികളായ മജീദ് മണ്ണാർമല, സഫീർ ഖാൻ കരുവാരകുണ്ട്, സ്കോർ സമിതി അംഗങ്ങളായ അഷ്റഫ് മോയൻ, സിദ്ധീഖ് കോനാരി, ഷുക്കൂർ വടക്കേമണ്ണ, മുജീബ് വണ്ടൂർ, ഷംസു വടപുരം, ഹംസക്കോയ പെരുവള്ളൂർ , ഷറഫു തേഞ്ഞിപ്പാലം, ജാഫർ കാളികാവ്, ഷറഫു പൂക്കോട്ടൂർ, റാഷിദ് വാഫി , അൻസിഫ് അസീസ് തുടങ്ങിയവർ സംബന്ധിച്ചു.
![]()
