Lതിരുവനന്തപുരം : തന്നെ പുകഴ്ത്തിയുള്ള ‘പടയുടെ പടനായകനായി’ എന്ന സംഘഗാന വിവാദത്തോടെ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ.
കുറ്റപ്പെടുത്തലുകൾക്കും അധിക്ഷേപത്തിനും ആരോപണങ്ങൾക്കുമിടയിൽ ഒരു പുകഴ്ത്തൽ വരുമ്പോൾ മാധ്യമങ്ങൾ അസ്വസ്ഥരാകുന്നു എന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വാഴ്ത്തു പാട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നിൽകിയത്. വ്യക്തി പൂജയ്ക്ക് നിന്ന് കൊടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘പടയുടെ പടനായകനായി’ എന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചെഴുതിയ സംഘഗാനം സെക്രട്ടേറിയേറ്റിലെ 100 വനിതാ ജീവനക്കാർ ഇന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആലപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
![]()
