ഒമാൻ :മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവർത്തക കുടുംബ സംഗമം 2025 ജനുവരി 17 വെള്ളിയാഴ്ച 3 മണി മുതൽ സീബ് ഫാമിൽ വെച്ച് സംഘടിപ്പിക്കുന്നു.മുസ്ലിംലീഗ് ചരിത്ര നോവൽ “ഹാജി” എന്ന പുസ്തകത്തിൻ്റെ രചയിതാവും പ്രഭാഷകനുമായ എൻ.സി. ജംഷീറലി ഹുദവി മുഖ്യാതിഥിയായി പങ്കെടുക്കും.
വിവിധ സെഷനുകളിലായി ജീവിതശൈലി രോഗങ്ങളെ കുറിച്ച് ഇൻ്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. മിർവസ് സുൽഫിക്കലിയുടെ ആരോഗ്യ പഠന ക്ലാസ്സ്, മെന്റലിസ്റ്റ് സുജിത്ത് അവതരിപ്പിക്കുന്ന മെന്റലിസം ഷോ, കുട്ടികൾക്കു വേണ്ടി ഫാൻസി ഡ്രസ്, ബട്ടൺ കളക്ഷൻ, പെനാൾട്ടി ഷൂട്ട് മത്സരങ്ങളും സ്ത്രീകൾക്ക് വേണ്ടി വടം വലി, പെനാൾട്ടി ഷൂട്ട് ബോൾ പാസ്സിംഗ് മത്സരങ്ങളും സമ്മാന ദാനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നതായി സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു.
![]()
